1965 · song 4

Paadaam Paadaam Thakarum

Credits

Singer
S Janaki
Lyricist
Abhayadev
Composer
MS Baburaj

Lyrics

പാടാം പാടാം തകരും കരളിന്‍ തന്ത്രികള്‍ മീട്ടി പാടാമല്ലോ ഞാന്‍  പണ്ടൊരു നാളൊരു മലവേടന്‍തന്‍ പാട്ടില്‍ മയങ്ങി ഞാന്‍  മധുരക്കിനാവുകള്‍ കൊണ്ടൊരു മാളിക പടുത്തുയര്‍ത്തി ഞാന്‍  (പാടാം...) ആനന്ദത്തിന്‍ പൊന്നുടയാടകള്‍ അണിഞ്ഞു നില്‍ക്കുമ്പോള്‍  ചീറിയണഞ്ഞൊരു ശരമേറ്റയ്യോ തകര്‍ന്നു വീണു ഞാന്‍  ഗാനത്തിന്‍ മധു തേടി ചെന്നൊരു മാന്‍ കിടാവിനെ  കരളു നുറുക്കി തെരുവിലെറിഞ്ഞു കടന്നു പോയി വേടന്‍ (പാടാം ...)

Published by the catalogue editor. Rights remain with the original creators.