1965 · song 3

Odippokum Kaatte

Credits

Singer
P Leela PB Sreenivas
Lyricist
Abhayadev
Composer
MS Baburaj

Lyrics

ഓഹോ...ഓഹോ.... ഓടിപ്പോകും കാറ്റേ...  ഓടിപ്പോകും കാറ്റേ ഒരുനിമിഷം നിൽക്കാമോ ഖൽബിന്നുള്ളിലൊളിഞ്ഞിരിക്കും കഥയൊന്നു കേക്കാമോ (ഓടിപ്പോകും... ) ഓഹോ...ഓഹോ.... കരിവളകിലുങ്ങണ കയ്യാൽ നീയൊന്നു തലോടാതെ വിരിയുകയില്ലെൻ ആത്മാവിൻ മലരുകളെന്നറിയാമോ ഒരു നിമിഷം നിൽക്കാമോ (ഓടിപ്പോകും... ) ആഹാ....ആഹാ........ കണ്ണുകൾ ചിമ്മാനാകാതെ കരളുചുടുന്നൊരു നേരത്ത് കുളിരുംകൊണ്ടൊരു നാളെന്റെ കിളിവാതിലിൽ നീ വരുമോ കഥയൊന്നു കേക്കാമോ ഓടിപ്പോകും കാറ്റേ  ഒരുനിമിഷം നിൽക്കാമോ ഖൽബിന്നുള്ളിലൊളിഞ്ഞിരിക്കും കഥയൊന്നു കേക്കാമോ ഒരുനിമിഷം നിൽക്കാമോ കഥയൊന്നു കേക്കാമോ

Published by the catalogue editor. Rights remain with the original creators.