1965 · song 2

Katturumbinte Kaathukuthinu

Credits

Singer
AP Komala
Lyricist
Abhayadev
Composer
MS Baburaj

Lyrics

കട്ടുറുമ്പിന്റെ കാതു കുത്തിനു കാട്ടിലെന്തൊരു മേളാങ്കം കൂട്ടുകാര്‍വന്നൂ വീട്ടുകാര്‍വന്നൂ കേട്ടോരൊക്കെ വിരുന്നു വന്നൂ (കട്ടുറുമ്പിന്റെ... ) അരിയുമായി ചുണ്ടെലി വന്നൂ വിറകുമായിട്ടാന വന്നൂ വെച്ചു വിളമ്പാനീച്ച വന്നൂ വേവു നോക്കന്‍ പൂച്ച വന്നൂ (കട്ടുറുമ്പിന്റെ... ) പരിപ്പു വെച്ചു പായസം വെച്ചു പച്ചടി കിച്ചടി ഒക്കെ വെച്ചു കാക്കയും പട്ടിയും കാവലു നിന്നു കാണാതോരോന്നു കട്ടു തിന്നു കാണാതോരോന്നു കട്ടു തിന്നു (കട്ടുറുമ്പിന്റെ... ) എലിയും പൂച്ചയും കട്ടനുറുമ്പും ഇലയും വെച്ചു വിളമ്പിയുണ്ടു എല്ലാരുമുണ്ടു എല്ലാരുമുണ്ടു എനിക്കു മാത്രം കിട്ടിയില്ലാ എനിക്കു മാത്രം കിട്ടിയില്ലാ

Published by the catalogue editor. Rights remain with the original creators.