1965 · song 1

Jannathu Thaamara

Credits

Singer
P Leela
Lyricist
Abhayadev
Composer
MS Baburaj

Lyrics

ജന്നത്ത് താമര പൂത്തല്ലാ - ഒരു പൊന്നിതള്‍ നുള്ളിയെടുത്തോട്ടേ പൂതിപെരുത്തുണ്ട് പൊന്നേ ഞമ്മളാ- പൂവൊന്നെടുത്തു മണത്തോട്ടേ- ആ പൂവൊന്നെടുത്തു മണത്തോട്ടേ കാറില്ലാത്തൊരു മാനത്ത് - അത് കാണാനെന്തൊരു സീനത്ത് (2) പാലൊത്തുള്ള നിലാവില്‍ പൂമണം  പാറിനടക്കണ നേരത്ത് (ജന്നത്ത് താമര...) പുത്തന്‍ വീട്ടില്‍ വിരുന്നുവന്ന പൂങ്കുയിലെന്താ പാടാത്തേ (2) കല്‍ക്കണ്ടത്തരി വാരിയെറിഞ്ഞെന്‍ ഖല്‍ബിനെയെന്താ മൂടാത്തേ ഉള്ളിലൊരായിരം ഹാജത്ത് - അത് വല്ലോരും കേട്ടാലാപത്ത് (2) കാതില്‍ പറയാം ആരും കേൾക്കാതെ കയ്യില്‍ കിട്ടണ കാലത്ത് (2) ജന്നത്ത് താമര പൂത്തല്ലാ - ഒരു പൊന്നിതള്‍ നുള്ളിയെടുത്തോട്ടേ പൂതിപെരുത്തുണ്ട് പൊന്നേ ഞമ്മളാ- പൂവൊന്നെടുത്തു മണത്തോട്ടേ- ആ പൂവൊന്നെടുത്തു മണത്തോട്ടേ

Published by the catalogue editor. Rights remain with the original creators.