2005 · song 12

Viraha thamburu

From Vacation

Credits

Singer
Manjari
Lyricist
Sohan Roy
Composer
Dr G Santhosh

Lyrics

വിരഹതംബുരു മീട്ടിയിരിക്കും വിഷാദശില്പം ഞാന്‍ വിതുമ്പിയിറ്റും കണ്ണീര്‍ മുത്തില്‍ പ്രിയനെത്തേടും മീര മീരാ...വിരഹിണി ഞാനീ മീര (വിരഹ...) മധു നുകരാതെ പറന്നു പോയൊരു മധുപന്‍ നീയല്ലേ - പ്രിയ മധുപന്‍ നീയല്ലേ നിന്‍ സ്വരവീചിയില്‍ മയങ്ങി വീണോരാരാധികയല്ലേ ഞാന്‍ നിന്‍ ആരാധികയല്ലേ  വിരഹതംബുരു മീട്ടിയിരിക്കും വിഷാദശില്പം ഞാന്‍  വസന്തമെഴുതിയ മലർവാടിയിലെ കുസുമം ഞാനല്ലേ - ഋതു  കുസുമം ഞാനല്ലേ തളിരിതളിന്മേല്‍ ചമതയൊരുക്കാന്‍ മുനികുമാരന്‍ വരുമോ ഇനിയെന്‍ മുനികുമാരന്‍ വരുമോ  (വിരഹ...)

Published by the catalogue editor. Rights remain with the original creators.