2005 · song 9

Saandra Sandhye (M)

From Vacation

Credits

Singer
KJ Yesudas
Lyricist
Sohan Roy
Composer
Kaithapram Viswanath

Lyrics

സാന്ദ്രസന്ധ്യേ സാഗരസന്ധ്യേ പ്രിയ മാനസസന്ധ്യേ  മുരളികയൂതും മോഹനിലാവില്‍ മണിയറ പുല്‍കും മദനയാമങ്ങളേ തിരയുകയാണോ ഹോഓ... സാന്ദ്രസന്ധ്യേ സാഗരസന്ധ്യേ.. തിരയറിയാതെ  വെണ്‍തിരയുടെ മനമറിയാതെ കരയറിയാതെ  ഈ കരയുടെ നോവറിയാതെ വസന്തസന്ധ്യേ പോവുകയോ സുഗന്ധസന്ധ്യേ മായുകയോ ഉണര്‍ന്ന രാവില്‍ അലിഞ്ഞ മേഘം ഹൃദന്തരാഗം പാടുകയോ കരിമുകിലലയിടും കനവുകളില്‍ ചെറു കളിചിരി പറയുമീ കളകള കിളിമൊഴിയേ പാടുമോ.. (സാന്ദ്രസന്ധ്യേ...) നിനവറിയാതെ  പൊനനിനവിന്‍ നിറമറിയാതെ കഥയറിയാതെ  ഈ കഥയുടെ പൊരുളറിയാതെ അകന്ന സന്ധ്യേ അറിയുകയോ അണഞ്ഞ സന്ധ്യേ അലിയുകയോ പൊലിഞ്ഞ സൂര്യന്‍ മറഞ്ഞ വാനില്‍ അനന്തമായ് നീ അലയുകയോ കരിമഷിയലിയുമീ മിഴിയിണയില്‍  പുതു കനവുകള്‍ എഴുതുമെന്‍ കുനുകുനു കുറുമൊഴിയേ പോലുമോ.. (സാന്ദ്രസന്ധ്യേ...)

Published by the catalogue editor. Rights remain with the original creators.