1965 · song 7
Oh Rikhshaavaala
Credits
- Singer
- Vidyadharan Master Mehboob
- Lyricist
-
Vayalar
- Composer
- G Devarajan
Lyrics
ഓ റിക്ഷാവാലാ... ഓ റിക്ഷാവാലാ
ഹയ്യാ ഓ റിക്ഷാവാലാ
കൊല്ലംവണ്ടിക്കു കുഞ്ഞാണ്ടിക്കൊരു
കോളുകിട്ടീ ഒരു കോളുകിട്ടി
അഞ്ചരട്ടണ്‍ തൂക്കമുള്ളൊരു സേട്ട്
സേട്ടിന്നന്‍പതുടണ്‍ തൂക്കമുള്ളൊരു പെട്ടി
അങ്ങനെ കൊല്ലംവണ്ടിക്കു കുഞ്ഞാണ്ടിക്കൊരു
കോളുകിട്ടീ ഒരു കോളുകിട്ടി
ഓ റിക്ഷാവാലാ... ഓ റിക്ഷാവാലാ
ഹയ്യാ ഓ റിക്ഷാവാലാ
ഹലാക്കിന്റെ വലിവലിച്ച് നടുവൊടിഞ്ഞല്ലോ
ഞമ്മടെ നടൂവൊടിഞ്ഞല്ലോ
അരപ്പണം കൂലിതന്നതു മുഖത്തെറിഞ്ഞ്
ഞമ്മള് മുഖത്തെറിഞ്ഞ്
അങ്ങനെ കൊല്ലംവണ്ടിക്കു കുഞ്ഞാണ്ടിക്കൊരു
കോളുകിട്ടീ ഒരു കോളുകിട്ടി
ഓ റിക്ഷാവാലാ... ഓ റിക്ഷാവാലാ
ഹയ്യാ ഓ റിക്ഷാവാലാ
നേരാണേ അതു നേരാണേ
നേരാണേ അതു നേരാണേ
പട്ടണമെങ്ങുമുറങ്ങുമ്പം
ചുറ്റി നടക്കന മാളോരേ
കല്ലരി നെല്ലരി പഞ്ചാര
കരിഞ്ചന്ത നടത്തണ മാളോരേ
പത്തരിച്ചാക്കിന്റെ കനമുള്ള നിങ്ങളെ
കേറ്റിയിരുത്തി വലിക്കുമ്പം
പാവപ്പെട്ടൊരു റിക്ഷാക്കാരനു കൂലി കുറയ്ക്കല്ലേ
നേരാണേ അതു നേരാണേ
വണ്ടിക്കാളകളല്ലാ ഞങ്ങൾ വണ്ടിക്കാളകളല്ലല്ലോ
മരക്കുരിശുമായി മലകൾ ചവിട്ടും മനുഷ്യപുത്രന്മാർ
ഞങ്ങൾ മനുഷ്യ പുത്രന്മാർ
ഓ റിക്ഷാവാലാ... ഓ റിക്ഷാവാലാ
ഹയ്യാ ഓ റിക്ഷാവാലാ
Published by the catalogue editor. Rights remain with the original creators.