Odayil Ninnu poster

1965 · song 6

Muttathe Mullayil (Pathos)

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

മുറ്റത്തെ മുല്ലയിൽ മുത്തശ്ശിമുല്ലയിൽ  മുത്തു പോലെ മണിമുത്തു പോലെ ഇത്തിരിപ്പൂ വിരിഞ്ഞു  പണ്ടൊരിത്തിരിപ്പൂ വിരിഞ്ഞൂ മഞ്ഞിൽ കുളിപ്പിച്ചു  വെയിലത്തു തോർത്തിച്ചു  മടിയിലിരുത്തീ പൂമുല്ല മുത്തണി കിങ്ങിണി  അരമണി കെട്ടിച്ചൂ  നൃത്തം പഠിപ്പിച്ചൂ പൂക്കാലം നർത്തകിപ്പൂവിനെ പന്തലിൽ കണ്ടൊരു  ചിത്രശലഭം വന്നൂ പോൽ മുത്തം മേടിച്ച്‌ മോതിരമണിയിച്ച്‌  നൃത്തം കണ്ട്‌ മയങ്ങീ പോൽ ചിത്രവിമാനത്തിൽ മാനത്തുയർന്നപ്പോൾ  ഇത്തിരിപ്പൂവ്‌ പറഞ്ഞൂ പോൽ മുത്തില്ല മലരില്ലാ മുന്തിരിത്തേനില്ലാ  മുറ്റത്തെ മുല്ലയ്ക്ക്‌ മണമില്ലാ മുറ്റത്തെ മുല്ലയിൽ മുത്തശ്ശിമുല്ലയിൽ  മുത്തു പോലെ മണിമുത്തു പോലെ ഇത്തിരിപ്പൂ വിരിഞ്ഞു  പണ്ടൊരിത്തിരിപ്പൂ വിരിഞ്ഞൂ

Published by the catalogue editor. Rights remain with the original creators.