Odayil Ninnu poster

1965 · song 4

Maanathu Daivamilla

Credits

Singer
AM Raja
Lyricist
Vayalar
Composer
G Devarajan

Lyrics

മാനത്തു ദൈവമില്ല മണ്ണിലും ദൈവമില്ല മനസ്സിനുള്ളിലാണു ദൈവം ( മാനത്തു...) മനസ്സിലെ ദൈവം മനുഷ്യനു നൽകിയ മണിവിളക്കല്ലോ സ്നേഹം (2) തുടയ്ക്കേണം മിനുക്കേണം തൈലമൊഴിക്കേണം തിരിയിട്ടു കൊളുത്തേണം നമ്മൾ - പൊന്നും തിരിയിട്ടു കൊളുത്തേണം നമ്മൾ (മാനത്തു....) കൊടുങ്കാറ്റു കെടുത്താതെ പടുതിരി കത്താതെ കൊണ്ടു നടക്കണം നമ്മൾ - സ്നേഹം കൊണ്ടു നടക്കണം നമ്മൾ (കൊടുങ്കാറ്റു...) അതു മറക്കുമ്പോൾ മനസ്സിലെ തിരിയൂതി കെടുത്തുവാൻ കൂടെ നടക്കുന്നു കാലം  - എന്നും കൂടെ നടക്കുന്നു കാലം മാനത്തു ദൈവമില്ല മണ്ണിലും ദൈവമില്ല മനസ്സിനുള്ളിലാണു ദൈവം ( മാനത്തു...)

Published by the catalogue editor. Rights remain with the original creators.