Thaskara Veeran poster

2005 · song 3

Chenthaamaraye Vaa

Credits

Singer
Madhu Balakrishnan
Lyricist
MD Rajendran
Composer
Ouseppachan

Lyrics

ചെന്താമരയേ വാ മന്ദാകിനിയായ് വാ ചന്ദനമുകിലായ് വാ കുളിരിൻ മണിമഴയായ് (ചെന്താമര...) ഹേയ് കണ്ണാടിക്കവിളിലൊരുമ്മ പെണ്ണെ നിൻ നാണം ചുവന്നോ എൻ നെഞ്ചിൽ തുടികൊട്ടും താളം പൊന്നേ നീ തിരിച്ചറിഞ്ഞോ കാറ്റലയായ് കുറുനിരകൾ മാടിയൊതുക്കും ഞാൻ പാദസരങ്ങൾ പല്ലവി പാടും പ്രണയഗാനം മൂളാം ഞാൻ  (ചെന്താമര...) നിന്മേനി വാകപ്പൂ തോൽക്കും നിന്മേനിക്കെന്തു സുഗന്ധം കാണാപ്പൂ മറുകിൽ ചന്തം നീയെന്റെ നിത്യവസന്തം ഈ മടിയിൽ പൂമടിയിൽ എന്നെയുറക്കൂ നീ രാവറിയാതെ നോവറിയാതെ ഹൃദയരാഗം മീട്ടൂ നീ  (ചെന്താമര...)

Published by the catalogue editor. Rights remain with the original creators.