2005 · song 2
Arithirimulle
Credits
- Singer
- Balu Kalyani Sreenivas
- Lyricist
-
ONV Kurup
- Composer
- Ouseppachan
Lyrics
അരിതിരിമുല്ലേ പൂവുണ്ടോ
ആ പൂവിൽ തേൻ തിരിയുണ്ടോ
ആ തിരിയിൽ തേൻ കനിയുണ്ടോ (2)
അരിതിരിമുല്ലേ പൂവുണ്ടോ
ആ പൂവിൽ തേൻ തിരിയുണ്ടോ
ആ തിരി നിറയെ തേനുണ്ടോ
കന്നിത്തേനുണ്ടോ.......
വിറവാലൻ പൈങ്കിളിക്കൊരു
തിരുവമൃതേത്തൊരുക്കി വെച്ചു
കാവിലെ വള്ളിക്കുടിലിൽ
കന്നിപ്പൂവ് ചിരിച്ചൂ.......
കാവിലെ വള്ളിക്കുടിലിൽ
കന്നിപ്പൂവ് ചിരിച്ചൂ.......
കിളിയേ......
കിളിയേ കിളിയേ പാട്ടുണ്ടോ
അപ്പാട്ടിൽ തേൻ കനിയൂണ്ടോ
ആ കനി നിറയെ തേനുണ്ടോ
കദളിത്തേനുണ്ടോ....... (വിറവാലൻ..)
വിരുന്നൊരുക്കിയ കന്നിപ്പൂവിനു
തിരുവാഴ്ത്തും പാട്ടുമായ്......
കൊട്ടും കുഴൽ വിളി മേളവുമായൊരു
പറ്റം കുയിലുകൾ വന്നൂ........
ഒരു പറ്റം കുയിലുകൾ വന്നൂ...
(വിറവാലൻ.....ചിരിച്ചൂ)
അരിതിരിമുല്ലേ പൂവുണ്ടോ
ആ പൂവിൽ തേൻ തിരിയുണ്ടോ
ആ തിരി നിറയെ തേനുണ്ടോ
കന്നിത്തേനുണ്ടോ
പടർവാഴപ്പന്തലിലാരോ
നിറപറയിൽ പൂക്കുല വെച്ചു
പൂവും പൊന്നും പുടവയുമായ്
പോരുവതാരോ....
പുഴയോരത്തെ കാവല്‍പ്പുരയിൽ
കുളിരോലും പാതിരാവിൽ
ചങ്ങമ്പുഴയുടെയീരടി പാടും
പണ്ടത്തെ പ്രിയതോഴൻ
പണ്ടത്തെ പ്രിയതോഴൻ
(വിറവാലൻ........ചിരിച്ചൂ)
(അരിതിരിമുല്ലേ..)2
Published by the catalogue editor. Rights remain with the original creators.