Thanmathra poster

2005 · song 5

Mindaathedi

From Thanmathra

Credits

Singer
MG Sreekumar Sruthi
Lyricist
Kaithapram
Composer
Mohan Sithara

Lyrics

മിണ്ടാതെടീ കുയിലേ കണ്ണനുണ്ണി ഉറങ്ങണ നേരത്ത് മൂളാതെടീ മൈനേ മണിക്കുട്ടനുറങ്ങണ സമയത്ത് പോകൂ കാറ്റേ തളിർ വിരൽ തൊടാതെ പോകൂ (മിണ്ടാതെടീ..) വളർന്നു പോയതറിയാതെ വിരുന്നു വന്നു ബാല്യം ജീവനിൽ തണൽ മരം ഞാൻ തേടിയ ജന്മം കുരുന്നു പൂവായ് മാറിയോ ആരോ ആരാരോ കുഞ്ഞേ ആരാരോ ഇനി അമ്മയായ് ഞാൻ പാടാം മറഞ്ഞു പോയ താലോലം (മിണ്ടാതെടീ..) പിറവിയിലേക്കൊഴുകുന്നു സ്നേഹതന്മാത്ര കനവിൻ അക്കരെയോ ഈ കരയോ ദൈവമുറങ്ങുന്നു എവിടെ മൗനങ്ങൾ എവിടെ നാദങ്ങൾ ഇനിയെങ്ങണാ തീരം നിറങ്ങൾ പൂക്കും തീരം  (മിണ്ടാതെടീ..) ------------------------------------------------------------------------

Published by the catalogue editor. Rights remain with the original creators.