Thanmathra poster

2005 · song 4

Mele vellithingal

From Thanmathra

Credits

Singer
Karthik Meenu
Lyricist
Kaithapram
Composer
Mohan Sithara

Lyrics

മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ (2) കള്ളനെ പോലെ തെന്നൽ നിന്റെ ചുരുൾ മുടിത്തുമ്പത്തെ വെണ്ണിലാ പൂക്കൾ മെല്ലെ തഴുകി മറയുന്നു പിൻ നിലാമഴയിൽ പ്രണയം പീലി നീർത്തുന്നു മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ ആ...ആ...ആ..ആ ലാ.ലാ.ലലാ.ആാ..ആ കുളിരിളം ചില്ലയിൽ കിളികളുണരുന്നൂ ഹൃദയമാം വനികയിൽ ശലഭമലയുന്നു.. ഹൊ മധുര നൊമ്പരമായി നീയെന്നുള്ളിൽ നിറയുന്നു മുകിലിൻ പൂമര കൊമ്പിൽ മഴവിൽ പക്ഷി പാറുന്നു തൻ കൂട്ടിൽ പൊൻ കൂട്ടിൽ കഥയുടെ ചിറകു മുളയ്ക്കുന്നു മേലെ വെള്ളിത്തിങ്കൾ താഴെ നിലാ കായൽ എതോ മോഹം പോലെ സ്നേഹം തുള്ളിത്തൂവി എവിടെയോ നന്മതൻ മർമ്മരം കേൾപ്പൂ.. എവിടെയോ പൗർണ്ണമി സന്ധ്യ പൂക്കുന്നു.. ഹാ കളമുളം തണ്ടിൽ പ്രണയം കവിതയാകുന്നു അതു കേട്ടകലെ വനനിരകൾ മാനസ നടനമാടുന്നു പെൺ മനം പൊൻ മനം പ്രേമവസന്തമാകുന്നു

Published by the catalogue editor. Rights remain with the original creators.