2005 · song 1

Nira youvanathinte

From Seelabathi

Credits

Singer
Madhu Balakrishnan Manjari
Lyricist
Prabha Varma
Composer
Ramesh Narayan

Lyrics

ഹേയ്....ഹേയ്....ഹേയ്...... ഓ മാജീരേ മാജീരേ.......ഓ മാജീരേ മാജീരേ  നിറയൗവ്വനത്തിന്റെ വെയിലസ്തമിയ്ക്കുന്നൂ....(2) നിഴലായ് നീ മടങ്ങുന്നൂ...പിൻവെയിൽ കതിരായ് നീ മടങ്ങുന്നൂ..... തനിയേ.....നീ തനിയേ......തനിയേ.....നീ തനിയേ..... നിറയൗവ്വനത്തിന്റെ വെയിലസ്തമിയ്ക്കുന്നൂ.... നിഴലായ് നീ മടങ്ങുന്നൂ...പിൻവെയിൽ കതിരായ് നീ മടങ്ങുന്നൂ..... നീ മടങ്ങുന്നൂ......  പാതിമറഞ്ഞ വസന്തത്തിന്നിതൾ വാടിയമർന്ന-  വനസ്ഥലികളിൽ നിന്നാരേത്തിരയുന്നൂ നീ.... അത് നിൻ നിഴലാവാം...നീയറിയാത്തൊരു നിൻ മുഖമാവാം... നിൻ യൗവ്വനമാവാം....നീയത് തിരയുന്നൂ.... വെറുതേ....തനിയേ......നീ തനിയേ...... നിറയൗവ്വനത്തിന്റെ വെയിലസ്തമിയ്ക്കുന്നൂ.... നിഴലായ് നീ മടങ്ങുന്നൂ... നീ മടങ്ങുന്നൂ..... പാതിയറിഞ്ഞ സുഗന്ധത്തിൻ അലമാല നിറഞ്ഞ്- തപസ്ഥലികളിൽ ഇന്നെന്തേ തിരയുന്നൂ നീ.... അത് നിൻ പൊരുളാവാം...നീയറിയാത്തൊരു നിൻ നിറവാകാം... നിൻ യൗവ്വനമാവാം....നീയത് തിരയുന്നൂ.... വെറുതേ....തനിയേ......നീ തനിയേ...... നിറയൗവ്വനത്തിന്റെ വെയിലസ്തമിയ്ക്കുന്നൂ.... നിഴലായ് നീ മടങ്ങുന്നൂ...നീ മടങ്ങുന്നൂ....തനിയേ..നീ തനിയേ

Published by the catalogue editor. Rights remain with the original creators.