1965 · song 5

Ponnaara Muthalaali

From Muthalali

Credits

Singer
S Janaki B Vasantha Soolamangalam Rajalakshmi
Lyricist
P Bhaskaran
Composer
Pukazhenthi

Lyrics

പൊന്നാര മുതലാളി - കണ്ണായ മുതലാളി തൊഴിൽ ചെയ്യും നമ്മുടെ തോളോടു തോൾ ചേർന്ന് തൊഴിലാളിയായ്‌ വന്ന മുതലാളി മുതലാളി - മുതലാളി - മുതലാളീ - മുതലാളീ - മുതലാളീ മേലാളന്മാരായ മേധാവിമാരുടെ  താളം കേട്ടു തുള്ളാത്ത മുതലാളീ - തങ്ക മുതലാളി കങ്കാണിമാരുടെ കള്ളപ്പണികൾക്ക്‌  കണ്ഠത്തിൽ കോടാലി വെച്ച മുതലാളീ - തങ്ക മുതലാളി (പൊന്നാര മുതലാളി...) മർദ്ദിതനും മർദ്ദകനും തമ്മിലുള്ള മതിൽക്കെട്ട്‌  നിർദ്ദയമായ്‌ തച്ചുടച്ച മുതലാളീ - മുതലാളീ നാടിന്റെ തൂണുകൾ തൊഴിലാളിമാരെന്ന -  ബോധവുമായ്‌ വന്നു ചേർന്ന മുതലാളി മുതലാളി - മുതലാളി - മുതലാളീ - മുതലാളീ - മുതലാളീ ലാഭത്തിൻ വിഹിതത്തെ വേല ചെയ്യും നമ്മൾക്ക്‌  ലോഭമറ്റു വീതിയ്ക്കും മുതലാളീ - കൊച്ചു മുതലാളീ വേലത്തഴമ്പുള്ള കൈ കൊണ്ടു നമ്മൾക്ക്‌  വേതനം നൽകുന്ന മുതലാളീ - നല്ല മുതലാളി നവയുഗത്തിൽ ദൂതനായ മുതലാളീ നാടിതിന്റെ സേവകനാം മുതലാളീ വേർപ്പിന്റെ വിലയറിയും മുതലാളീ കാലത്തിൻ കണ്ണാടിയാം മുതലാളീ - മുതലാളീ (പൊന്നാര മുതലാളി...)

Published by the catalogue editor. Rights remain with the original creators.