1965 · song 4

Panineeru Thoovunna

From Muthalali

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
Pukazhenthi

Lyrics

പനിനീരു തൂവുന്ന പൂനിലാവേ പതിനേഴു താണ്ടിയ പെൺകിടാവേ മാനസം കണികാണും മാരിവില്ലേ മായല്ലേ നീയെന്റെ ജീവനല്ലേ (പനിനീരു...) ഇല്ലില്ലം കാവിലിന്നു കാത്തിരുന്നു പിന്നെ - അല്ലിപ്പൂംകുളങ്ങരെ കാത്തിരുന്നു (ഇല്ലില്ലം..) കാണുന്ന നേരത്ത് നാണിപ്പതെന്തിനോ കാനനക്കിളിപോലെ ഓടുന്നതെന്തിനോ (പനിനീരു...) പൂവായ പൂവെല്ലാം ചേർത്ത് വെച്ചു നിന്നെ പൂജിയ്ക്കാൻ പൂമാല കോർത്തു വെച്ചു (പൂവായ..) ആശതൻ കോവിലിൽ അനുരാഗദീപത്തിൻ ആയിരം തിരിയുമായ് കാക്കുന്നു നിന്നെ ഞാൻ (പനിനീരു...)

Published by the catalogue editor. Rights remain with the original creators.