Murappennu poster

1965 · song 4

Karayunno Puzha

From Murappennu

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
BA Chidambaranath

Lyrics

കരയുന്നോ പുഴ ചിരിക്കുന്നോ (2) കണ്ണീരുമൊലിപ്പിച്ചു കൈവഴികൾ പിരിയുമ്പോൾ കരയുന്നോ പുഴ ചിരിക്കുന്നോ (2) ഒരുമിച്ചുചേർന്നുള്ള കരളുകൾ വേർപെടുമ്പോൾ മുറുകുന്നോ ബന്ധം അഴിയുന്നോ (2) (കരയുന്നോ) കദനത്താൽ തേങ്ങുന്ന ഹൃദയവുമായി കരകളിൽ തിരതല്ലും ഓളങ്ങളേ തീരത്തിനറിയില്ല മാനത്തിനറിയില്ല തീരാത്ത നിങ്ങളുടെ വേദനകൾ (2) (കരയുന്നോ) മറക്കാൻ പറയാനെന്തെളുപ്പം മണ്ണിൽ പിറക്കാതിരിക്കലാണതിലെളുപ്പം മറവിതൻ മാറിടത്തിൽ മയങ്ങാൻ കിടന്നാലും ഓർമ്മകൾ ഓടിയെത്തി ഉണർത്തിടുന്നു (കരയുന്നോ)

Published by the catalogue editor. Rights remain with the original creators.