Murappennu poster

1965 · song 2

Kalithozhimarenne Kaliyaakki

From Murappennu

Credits

Singer
KJ Yesudas S Janaki Chorus
Lyricist
P Bhaskaran
Composer
BA Chidambaranath

Lyrics

മലർവള്ളിക്കാട്ടിലെ മാൻകിടാവേ നിനക്ക്‌  മണവാളനെത്താൻ തിടുക്കമായോ പനിനീരു പെയ്യുന്ന പന്തലൊന്നിൽ നിനക്ക്‌  വലതുകാൽ കുത്താൻ തിടുക്കമായോ കളിത്തോഴിമാരെന്നെ കളിയാക്കി - എന്റെ  കളിത്തോഴിമാരെന്നെ കളിയാക്കി  ഇടതു കണ്ണിടയ്ക്കിടെ ഇന്നലെ തുടിച്ചപ്പോൾ  കളിയാക്കി എന്നെ കളിയാക്കി - എന്റെ  കളിത്തോഴിമാരെന്നെ കളിയാക്കി  മാനസസരസ്സിങ്കൽ പ്രേമത്തിൻ കളഹംസം  താമസമാക്കിയെന്നും പറഞ്ഞുണ്ടാക്കി - അവർ  പറഞ്ഞുണ്ടാക്കി (2)  കളിയാക്കി എന്നെ കളിയാക്കി - എന്റെ  കളിത്തോഴിമാരെന്നെ കളിയാക്കി  അയലത്തെ കല്യാണത്തിന്നവിടുന്നു മുമ്പിൽ നിൽക്കെ  അവരെന്നെ ചൂണ്ടിക്കാട്ടി കളിയാക്കി (2) കളഭത്തിൻ കിണ്ണം എന്റെ കൈ തട്ടി മറിഞ്ഞപ്പോൾ  കിലുകിലെ അവർ മണിച്ചിരി മുഴക്കി - അവർ ചിരി മുഴക്കി  കളിയാക്കി എന്നെ കളിയാക്കി - എന്റെ  കളിത്തോഴിമാരെന്നെ കളിയാക്കി  ഇടതു കണ്ണിടയ്ക്കിടെ ഇന്നലെ തുടിച്ചപ്പോൾ  കളിയാക്കി എന്നെ കളിയാക്കി - എന്റെ  കളിത്തോഴിമാരെന്നെ കളിയാക്കി  മൂവന്തി നേരത്തു ഞാൻ കാവിൽ പോയ്‌ തൊഴുംനേരം  ആ വഴിക്കെങ്ങാനും അങ്ങു വന്നാൽ (2) ശിവനെ തപസ്സു ചെയ്യും പാർവ്വതി എന്നു മെല്ലെ  ചെവിയിൽ വന്നൊരു തോഴി കളിപറയും  കളിയാക്കി എന്നെ കളിയാക്കി - എന്റെ  കളിത്തോഴിമാരെന്നെ കളിയാക്കി  ഇടതു കണ്ണിടയ്ക്കിടെ ഇന്നലെ തുടിച്ചപ്പോൾ  കളിയാക്കി എന്നെ കളിയാക്കി - എന്റെ  കളിത്തോഴിമാരെന്നെ കളിയാക്കി

Published by the catalogue editor. Rights remain with the original creators.