2005 · song 7
Thattana Muttana
Credits
- Singer
- Ganga
- Lyricist
-
Gireesh Puthenchery
- Composer
-
M Jayachandran
Lyrics
തട്ടണ മുട്ടണ തട്ടാനുണ്ടൊരു കുട്ടുമണി
പൊട്ടു തൊടീച്ചു കിടത്തിയുറക്കണ കുട്ടിമണി
ഒത്തിരി നേരം നോക്കിയിരുന്നാൽ പത്തുമണി
അഡ ഡോക്ടറേ ലഡു തിന്നെട
എന്റെ വാവയ്ക്ക് വാവാവം (തട്ടണ...)
പട്ടം കെട്ടിപ്പറക്കാം കുട വട്ടം കൊട്ടിപ്പാടാം
ഇവളനുരാഗ പൂജാരിണി
ചുറ്റും ചുറ്റിപ്പായാം മണിമുറ്റത്തെങ്ങും മേയാം
ഇത് ചാർലീ ചാപ്ലിൻ മിസ്റ്റർ ചാർലി ചാപ്ലിൻ
പട കൂട്ടണം പല കൂട്ടരേ എന്റെ സ്നേഹത്തിൻ തേരോത്സവം (തട്ടണ..)
പൊന്നും മുത്തും വാങ്ങാം പല കല്ലേം മാലേം വാങ്ങാം
ഇവളലിവാർന്ന കല്ലോലിനീ
ചാന്തും ചിന്തും വേണം ചെറു ചിന്ദൂരപ്പൂ വേണം
ഇവളിതളാർന്ന സൗഗന്ധികം
ഇത് ചാർലീ ചാപ്ലിൻ മിസ്റ്റർ ചാർലി ചാപ്ലിൻ
വഴി മാറണം വഴി മാറണം എന്റെ സ്നേഹത്തിൻ ദീപോത്സവം (തട്ടണ...)
-----------------------------------------------------------------------------------------------------
Published by the catalogue editor. Rights remain with the original creators.