1965 · song 4

Kannaaram Pothi

From Maayaavi

Credits

Singer
P Leela Kamukara
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

കണ്ണാരം പൊത്തി പൊത്തി കൈലേസ് കണ്ണിൽ കെട്ടി അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ - ദൂരേ അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ കിന്നാരം ചൊല്ലി ചൊല്ലി കിളിച്ചുണ്ടിൽ നുള്ളി നുള്ളി കൊച്ചു തെന്നൽ മൊട്ടുകളായ് വിളയാടുന്നൂ - അതാ കൊച്ചു തെന്നൽ മൊട്ടുകളായ് വിളയാടുന്നൂ കാണേണ്ട കേൾക്കേണ്ട കന്നിനിലാവേ - ഞാൻ കാമിനിയുടെ കാതിലൊരു കഥ പറയട്ടേ കാണേണ്ട കേൾക്കേണ്ട കനകതാരമേ - ഞാൻ കാമുകന്റെ കാതിലൊരു കവിത മൂളട്ടേ കണ്ണാരം പൊത്തി പൊത്തി കൈലേസ് കണ്ണിൽ കെട്ടി അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ - ദൂരേ അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ പാടാതെ പാടാതെ പാതിരാക്കുയിലേ - ഞാൻ  പാടിവരും പൊൻ കിനാവിൻ പാട്ടു കേൾക്കട്ടെ മിന്നാതെ മിന്നാതെ മിന്നാമിനുങ്ങേ - എൻ കണ്മണി തൻ കണ്ണിലുള്ള വെട്ടം കാണട്ടെ കണ്ണാരം പൊത്തി പൊത്തി കൈലേസ് കണ്ണിൽ കെട്ടി അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ - ദൂരേ അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ കിന്നാരം ചൊല്ലി ചൊല്ലി കിളിച്ചുണ്ടിൽ നുള്ളി നുള്ളി കൊച്ചു തെന്നൽ മൊട്ടുകളായ് വിളയാടുന്നൂ - ദൂരേ അമ്പിളിയും വെണ്മുകിലും കളിയാടുന്നൂ - അതാ കൊച്ചു തെന്നൽ മൊട്ടുകളായ് വിളയാടുന്നൂ

Published by the catalogue editor. Rights remain with the original creators.