1965 · song 3

Kalivaakku Chollumbol

From Maayaavi

Credits

Singer
LR Eeswari Chorus
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

കളിവാക്കു ചൊല്ലുമ്പോൾ കണ്ണാടിക്കവിളത്ത് കാണുന്നതെന്തേ സിന്ദൂരം-  പെണ്ണേ കാണുന്നതെന്തേ സിന്ദൂരം (കളിവാക്കു...) (കളിവാക്കു... ) പണ്ടത്തെ പാട്ടുകൾ കേൾക്കുമ്പോൾ പെണ്ണിന്റെ ചുണ്ടത്ത് പൂത്തല്ലോ മന്ദാരം - പെണ്ണേ ചുണ്ടത്ത് പൂത്തല്ലോ മന്ദാരം  (കളിവാക്കു... ) കണ്ണിൽ പ്രേമത്തിൻ കനകവിളക്കുകൾ കത്തിച്ചു വെച്ചവനാരാണ് -  പെണ്ണേ കത്തിച്ചു വെച്ചവനാരാണ് (കളിവാക്കു... ) കാണാത്ത നേരത്ത് കരളിന്റെ മാറത്ത് പാടുന്ന പൈങ്കിളി ഏതാണു പെണ്ണേ പാടുന്ന പൈങ്കിളി ഏതാണ് കാട്ടിൽ തേയില നുള്ളിയ പൈങ്കിളി കാര്യം നടത്തുന്ന പെണ്ണാണ് (2)- ഇന്ന് കാര്യം നടത്തുന്ന പെണ്ണാണ്  കാണാൻ എത്തിയ മേലാളൻ വന്നിട്ട് കാതിൽ പറഞ്ഞതിന്നെന്താണ് - നിന്റെ കാതിൽ പറഞ്ഞതിന്നെന്താണ്  കളിവാക്കു ചൊല്ലുമ്പോൾ കണ്ണാടിക്കവിളത്ത് കാണുന്നതെന്തേ സിന്ദൂരം-  പെണ്ണേ കാണുന്നതെന്തേ സിന്ദൂരം പണ്ടത്തെ പാട്ടുകൾ കേൾക്കുമ്പോൾ പെണ്ണിന്റെ ചുണ്ടത്ത് പൂത്തല്ലോ മന്ദാരം - പെണ്ണേ ചുണ്ടത്ത് പൂത്തല്ലോ മന്ദാരം

Published by the catalogue editor. Rights remain with the original creators.