1965 · song 8

Peraattin Karayil

From Kuppivala

Credits

Singer
MS Baburaj
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

പേരാറ്റിന്‍ കരയില്‍ വെച്ച് പേരെന്തെന്നു ചോദിച്ചപ്പോള്‍ പേരയ്ക്കാ - അഹാ പേരയ്ക്കായെന്നു പറഞ്ഞോളേ വേലിയ്ക്കരുകില്‍ നിന്ന് മയിലാഞ്ചിക്കൈകൊണ്ട് വാഴയ്ക്കാ - അഹാ വാഴയ്ക്കാ വറുത്തതു തന്നോളേ അത്തറു പൂശിയെടുത്ത കത്തു ഞാനയച്ചതില്‍ സത്തിയം മുഴുവനും പറഞ്ഞില്ലേ - എന്റെ മുത്തേ നീ വായിച്ചിട്ട് കുത്തുവാക്കാകും പേനാ - ക്കത്തികോണ്ടെന്റെ നെഞ്ചു പിളര്‍ന്നില്ലേ  പേരാറ്റിന്‍ കരയില്‍ വെച്ച് പേരെന്തെന്നു ചോദിച്ചപ്പോള്‍ പേരയ്ക്കാ - അഹാ പേരയ്ക്കായെന്നു പറഞ്ഞോളേ പാല്‍ച്ചോറ് വിളമ്പണ കയ്യുകൊണ്ടെനിക്കു നീ പയങ്കഞ്ഞി വിളമ്പിയതെന്താണ് മക്കാറ് കളഞ്ഞില്ലയെങ്കിലെന്‍ മയിലെ നിന്‍ നിക്കാഹിനു നിന്റെ വീട്ടില് രണ്ട് മയ്യത്ത് നിക്കാഹിനു നിന്റെ വീട്ടില് രണ്ട് മയ്യത്ത്  പേരാറ്റിന്‍ കരയില്‍ വെച്ച് പേരെന്തെന്നു ചോദിച്ചപ്പോള്‍ പേരയ്ക്കാ - അഹാ പേരയ്ക്കായെന്നു പറഞ്ഞോളേ കരളിന്റെ നാലുകെട്ടില് കരിഞ്ചാത്തന്‍ കടന്നു പോല്‍ പൊരിയുന്ന തീയ്യ് ഖല്‍ബില്‍ പടര്‍ന്നല്ലോ പെണ്ണേ - പെണ്ണേ നിന്നോര്‍മ്മയാകും കണ്ണിമാങ്ങാക്കറി കൂട്ടി  കണ്ണില്‍ നിന്നും ചുടുകണ്ണീര്‍ വരുന്നല്ലോ കണ്ണില്‍ നിന്നും ചുടുകണ്ണീര്‍ വരുന്നല്ലോ  പേരാറ്റിന്‍ കരയില്‍ വെച്ച് പേരെന്തെന്നു ചോദിച്ചപ്പോള്‍ പേരയ്ക്കാ - അഹാ പേരയ്ക്കായെന്നു പറഞ്ഞോളേ

Published by the catalogue editor. Rights remain with the original creators.