Sthree poster

1950 · song 11

Omanathinkal Kidaavo

From Sthree

Credits

Singer
P Leela
Composer
BA Chidambaranath

Lyrics

ഓമനത്തിങ്കള്‍ക്കിടാവോ നല്ല കോമളത്താമരപ്പൂവോ ഓമനത്തിങ്കള്‍ക്കിടാവോ നല്ല കോമളത്താമരപ്പൂവോ പൂവില്‍ നിറഞ്ഞ മധുവോ പരിപൂര്‍ണ്ണേന്ദു തന്റെ നിലാവോ ഓമനത്തിങ്കള്‍ക്കിടാവോ നല്ല കോമളത്താമരപ്പൂവോ പുത്തന്‍പവിഴക്കൊടിയോ ചെറു തത്തകള്‍ കൊഞ്ചും മൊഴിയോ ചാഞ്ചാടിയാടും മയിലോ ചാഞ്ചാടിയാടും മയിലോ മൃദു പഞ്ചമം പാടും കുയിലോ ഓമനത്തിങ്കള്‍ക്കിടാവോ നല്ല കോമളത്താമരപ്പൂവോ തുള്ളും ഇളമാന്‍ കിടാവോ ശോഭ കൊള്ളുന്നൊരന്നക്കൊടിയോ തുള്ളും ഇളമാന്‍ കിടാവോ ശോഭ കൊള്ളുന്നൊരന്നക്കൊടിയോ വാത്സല്യരത്നത്തെ വെയ്പ്പാന്‍ മമ വാച്ചൊരു കാഞ്ചനച്ചെപ്പോ ഓമനത്തിങ്കള്‍ക്കിടാവോ നല്ല കോമളത്താമരപ്പൂവോ

Published by the catalogue editor. Rights remain with the original creators.