1965 · song 4

Kanmani Neeyen Karam

From Kuppivala

Credits

Singer
P Susheela AM Raja
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

ഖദീജാ ... കണ്മണി നീയെന്‍ കരം പിടിച്ചാല്‍  കണ്ണുകളെന്തിനു വേറെ - എനിയ്ക്കു കണ്ണുകളെന്തിനു വേറെ (2)  കാണാനുള്ളത് കരളില്‍ പകരാന്‍  കാണാനുള്ളത് കരളില്‍ പകരാന്‍  ഞാനുണ്ടല്ലോ ചാരെ - കണ്ണായ്  ഞാനുണ്ടല്ലോ ചാരെ  (കണ്മണി... )  കുപ്പിത്തരിവള കിലുക്കി ഞാനീ -  കുപ്പിത്തരിവള കിലുക്കി ഞാനീ - ഖല്‍ബില്‍ മുട്ടിവിളിച്ചാലോ  വാര്‍മഴവില്ലിന്‍ വളകളണിഞ്ഞൊരു  വസന്തമെന്തെന്നറിയും ഞാന്‍ - തൂ- വസന്തമെന്തെന്നറിയും ഞാന്‍  കിളിയൊച്ചയുമായ്‌ നിന്നുടെ കാതില്‍ കിളിയൊച്ചയുമായ്‌ നിന്നുടെ കാതില്‍  കളിചിരി നാദം കേള്‍പ്പിയ്ക്കാം  സുന്ദര രാവില്‍ നൃത്തം ചെയ്യും  ചന്ദ്രികയെന്തെന്നറിയും ഞാന്‍ - വെണ്‍  ചന്ദ്രികയെന്തെന്നറിയും ഞാൻ കണ്മണി നീയെന്‍ കരം പിടിച്ചാല്‍  കണ്ണുകളെന്തിനു വേറെ - എനിയ്ക്കു കണ്ണുകളെന്തിനു വേറെ (2)

Published by the catalogue editor. Rights remain with the original creators.