2005 · song 2
Minnaayam minnum
Credits
- Singer
-
KS Chithra
- Lyricist
-
Gireesh Puthenchery
- Composer
-
MG Radhakrishnan
Lyrics
മിന്നായം മിന്നും കാറ്റേ
മിഴിനാളം നീട്ടും ദീപം
കാവിനുള്ളിൽ കൈത്തിരിപ്പൂ
പൂത്തപൊലെ തിളങ്ങുന്നുവോ
അഴകോലും ഗന്ധർവന്മാർ
ശ്രുതി മീട്ടും പാല കൊമ്പിൽ
മഞ്ഞു കാറ്റിൻ മർമ്മരങ്ങൾ
മന്ത്രമായി തുളുമ്പുന്നുവോ
കോലോത്തെ മുറ്റത്തെ തൃത്താപ്പൂ മൊട്ടിലെ
ചില്ലോലം തുമ്പി കുറുമ്പോ
മനസ്സു നിറയെ മഴയോ
നിനവു പൊഴിയും അഴകോ
മിന്നായം മിന്നും കാറ്റേ
മിഴിനാളം നീട്ടും ദീപം
കാവിനുള്ളിൽ കൈത്തിരിപൂ
പൂത്തപോലെ തിളങ്ങുന്നുവോ
മിനുങ്ങുന്നുവോ മിന്നൽ മിനുങ്ങുന്നുവോ
മിടിക്കുന്നുവൊ നെഞ്ചം തുടിക്കുന്നുവോ
തേവാരം നോട്ടൊരുങ്ങും തൈമാസ തെന്നലെന്തേ
കൈതപ്പൂ മൊട്ടിന്മേൽ തൊട്ടു നോക്കി (തേവാരം)
മെല്ലെയെൻ മനസ്സിൻ ഓട്ടു ചിലംബിലെ
ചിൽ ചിൽ ചിൽ താളത്തിൽ
സീൽക്കാരം മുഴങ്ങുന്നുവോ
മിന്നായം മിന്നും കാറ്റേ
മിഴിനാളം നീട്ടും ദീപം
കാവിനുള്ളിൽ കൈത്തിരിപൂ
പൂത്തപോലെ തിളങ്ങുന്നുവോ
മിനുങ്ങുന്നുവോ മിന്നൽ മിനുങ്ങുന്നുവോ
മിടിക്കുന്നുവൊ നെഞ്ചം തുടിക്കുന്നുവോ
ആ...ആ....ആ...
ആമാട പണ്ടമിട്ടും അണിയാര തൊങ്ങലിട്ടും
മുറ്റത്തെ മുല്ലത്തൈ പൂത്തൊരുങ്ങി (ആമാട)
രാത്രി നിലാവത്തു ഞാനുമെൻ കനവുമായ്
കന്നിപ്പൂ മൊട്ടിന്മേൽ മുത്താരം പുതച്ചുറങ്ങി
(മിന്നായം.)
Published by the catalogue editor. Rights remain with the original creators.