Kavyamela poster

1965 · song 10

Theerthayaathrayithu

From Kavyamela

Credits

Singer
KJ Yesudas P Leela Chorus
Lyricist
Vayalar
Composer
V Dakshinamoorthy

Lyrics

തീർത്ഥയാത്രയിതു തീരുവതെന്നോ തിരിച്ചു പോകുവതെന്നോ ഞാൻ തിരിച്ചു പോകുവതെന്നോ (തീർത്ഥയാത്ര..) എവിടന്നു വന്നെന്നും എന്തിന്നു വന്നെന്നും എവിടേയ്ക്കു പോണെന്നുമറിയാതെ വാടകവീടുകളിൽ അന്തിയുറങ്ങും വഴിയാത്രക്കാർ നമ്മൾ  (തീർത്ഥയാത്ര..) മൂകാനുരാഗമുരളിയുമായെന്റെ ഏകാന്തഗായകനെങ്ങു പോയി ആ ഗാനലഹരിയുമാ പ്രേമകവിതയും ആ നല്ല രാത്രികളുമെങ്ങു പോയി (തീർത്ഥയാത്ര..) ഇന്നലെ ഞാൻ ഞാനെന്നഹങ്കാരം മുഴക്കിയ മന്നവകിരീടങ്ങളിന്നെവിടെ പടവാളു കൊണ്ടവർ വെട്ടി വെട്ടി നേടിയ പ്രണയകുടീരങ്ങളെവിടെ  (തീർത്ഥയാത്ര..)

Published by the catalogue editor. Rights remain with the original creators.