2004 · song 6
Maanazhako (M)
Credits
- Singer
-
KJ Yesudas
- Lyricist
- S Ramesan Nair
- Composer
-
M Jayachandran
Lyrics
മാനഴകോ മയിലഴകോ
മാമഴ വില്ലിൻ ഏഴഴകോ
തേനഴകോ മൊഴിയഴകോ
താമരതാരിതൾ മിഴിയഴകോ
ധീം ധീം ത ധിരനാനാ ധിരു ധിരു തില്ലാനാ
സാരംഗീ നീയെൻ നെഞ്ചിൽ സരിഗമതില്ലാന
തില്ലാന തില്ലാന അനുരാഗതില്ലാന (മാനഴകോ...)
കണ്ണോടു കണ്ണിൽ കിളി പറന്നു
കാതോടു കാതിൽ കഥ പറഞ്ഞു
കുങ്കുമ ചിമിഴിൽ വിരൽ തൊട്ട നേരം
ചുണ്ടത്തു സന്ധ്യകൾ വിരുന്നു വന്നു
മണിമുത്തഴകേ മതിയൊത്തഴകേ
നിറപത്തരമാറ്റിൻ പെണ്ണഴകേ
പൂവഴകേ പൊന്നഴകേ നീയെന്റെ ആയിരുന്നൂ (മാനഴകോ...)
കല്യാണപ്രായം കണ്ടു നിന്നു
കാറ്റൊരു പൂമണം കൊണ്ടു വന്നു
കണ്മണി നിന്നെ ഒന്നു തൊടുമ്പോൾ
കൈവള എന്തിനു കളി പറഞ്ഞു
കണി മുത്തഴകേ ചിരിയൊത്തഴകേ
ചെറുതത്തകൾ കൊഞ്ചും ചൊല്ലഴകേ
പാലഴകേ പനിനീരഴകേ
നീയെന്റെ ആയിരുന്നൂ (മാനഴകോ...)
-------------------------------------------------------------------------
Published by the catalogue editor. Rights remain with the original creators.