Kavyamela poster

1965 · song 6

Swapnangal Swapnangal

From Kavyamela

Credits

Singer
Chorus Gomathy
Lyricist
Vayalar
Composer
V Dakshinamoorthy

Lyrics

പി ലീല : സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കിൽ  നിശ്ചലം ശൂന്യമീ ലോകം  സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ   പി.ബി.ശ്രീനിവാസ്‌ : ആാ..... നാ..ആാ.....ആാ...... ദൈവങ്ങളില്ല മനുഷ്യരില്ല പിന്നെ ജീവിത ചൈതന്യമില്ല  സൗന്ദര്യ സങ്കല്‍പ ശില്‍പങ്ങളില്ല സൗഗന്ധിക പൂക്കളില്ല  സ്വപ്നങ്ങള്‍...  സ്വപ്നങ്ങള്‍...  സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ   കെ ജെ യേശുദാസ്‌ : ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു ഗന്ധര്‍വ്വ രാജങ്കണത്തില്‍ ചന്ദ്രിക പൊന്‍താഴികക്കുടം ചാര്‍ത്തുന്ന ഗന്ധര്‍വ്വ രാജങ്കണത്തില്‍ അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന ചിത്രശലഭങ്ങള്‍ നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള ചിത്രശലഭങ്ങള്‍ നിങ്ങള്‍  സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ   എം.ബി.ശ്രീനിവാസൻ : ഞാനറിയാതെന്റെ മാനസജാലക വാതില്‍ തുറക്കുന്നു നിങ്ങള്‍  ശില്‍പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ ചിത്രമെഴുതുന്നു നിങ്ങള്‍  സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ...  നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ   വി ദക്ഷിണാമൂര്‍ത്തി : ഏഴല്ലെഴുനൂറു വര്‍ണ്ണങ്ങളാലെത്ര വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ കണ്ണുനീര്‍ ചാലിച്ചെഴുതുന്നു മായ്ക്കുന്നു വര്‍ണവിതാനങ്ങള്‍ നിങ്ങള്‍  സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

Published by the catalogue editor. Rights remain with the original creators.