Kavyamela poster

1965 · song 4

Janani Jagajanani

From Kavyamela

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
V Dakshinamoorthy

Lyrics

ജനനീ ജഗജനനീ  ജനനമരണ ദു:ഖനിവാരിണീ ജയജയ നിത്യപ്രകാശിനീ ജനനീ ജഗജനനീ മായായവനികയ്ക്കപ്പുറമല്ലോ മധുരോധാരമാം നിന്‍ മണിപീഠം കാലമാം കടലിന്നക്കരെയല്ലോ ഗോപുരരത്ന കവാടം - നിന്‍ ഗോപുരരത്ന കവാടം ജനനീ ജഗജനനീ മനസ്സിലെ കണ്ണു തുറന്നുതരേണം മായേ നിന്‍ പദം കാണുമാറാകണം നിന്‍ നീലാഞ്ജന വിഗ്രഹമാകേ...  ആ........ നിന്‍ നീലാഞ്ജന വിഗ്രഹമാകെ ഈ കണ്ണുനീര്‍ക്കാവടിയാടേണം നിന്‍ തിരുവാഭരണങ്ങളില്‍ നിന്നൊരു  നിര്‍മ്മാല്യപുഷ്പം ചൂടേണം ജനനീ ജഗജനനീ  ജനനമരണ ദു:ഖനിവാരിണീ ജയജയ നിത്യപ്രകാശിനീ ജനനീ ജഗജനനീ

Published by the catalogue editor. Rights remain with the original creators.