Kavyamela poster

1965 · song 1

Devi Sreedevi (F)

From Kavyamela

Credits

Singer
P Leela
Lyricist
Vayalar
Composer
V Dakshinamoorthy

Lyrics

ദേവീ ശ്രീദേവീ... തേടിവരുന്നൂ ഞാന്‍ ദേവീ ശ്രീദേവീ തേടിവരുന്നൂ ഞാന്‍ - നിന്‍ ദേവാലയവാതില്‍ തേടിവരുന്നൂ ഞാന്‍ അമ്പലനടയിലും കണ്ടില്ല - നിന്നെ അരയാല്‍ത്തറയിലും കണ്ടില്ല അമ്പലനടയിലും കണ്ടില്ല - നിന്നെ അരയാല്‍ത്തറയിലും കണ്ടില്ല ആശ്രമവനത്തിലും അന്ത:പ്പുരത്തിലും  അല്ലിപ്പൂങ്കാവിലും കണ്ടില്ല മാനസപ്പൊയ്കതന്‍ കടവില്‍ -  നിന്റെ  മണിവീണാനാദം കേട്ടൂ ഞാന്‍ മാനസപ്പൊയ്കതന്‍ കടവില്‍ -  നിന്റെ  മണിവീണാനാദം കേട്ടൂ ഞാന്‍ മനസ്സിനുള്ളിലെ പൂജാമുറിയില്‍ - നിന്‍ കനകച്ചിലമ്പൊലി കേട്ടൂ ഞാന്‍ വിളിച്ചിട്ടും വിളിച്ചിട്ടും വന്നില്ല - എന്റെ തുളസിത്തറയിലിരുന്നില്ലാ വിളിച്ചിട്ടും വിളിച്ചിട്ടും വന്നില്ല - എന്റെ തുളസിത്തറയിലിരുന്നില്ലാ ദാഹിച്ചുമോഹിച്ചു ചൂടാന്‍ കോര്‍ത്തൊരു  താമരമാ‍ലയണിഞ്ഞില്ലാ ദേവീ ശ്രീദേവീ തേടിവരുന്നൂ ഞാന്‍ - നിന്‍ ദേവാലയവാതില്‍ തേടിവരുന്നൂ ഞാന്‍

Published by the catalogue editor. Rights remain with the original creators.