1965 · song 6

Sooryakaanthi

Credits

Singer
S Janaki
Lyricist
Vayalar
Composer
MS Baburaj

Lyrics

ആ...ആ....ആ..... സൂര്യകാന്തീ സൂര്യകാന്തീ സ്വപ്നം കാണുവതാരേ പ്രേമപൂജാ പുഷ്പവുമായ്നീ തേടുവതാരെയാരെ ആരെ തേടുവതാരെയാരെ ആരേ വെയിലറിയാതെ മഴയറിയാതെ വര്‍ഷങ്ങള്‍ പോകുവതറിയാതെ (2) ദേവതാരുവിന്‍ തണലിലുറങ്ങും താപസകന്യക നീ (2) സൂര്യകാന്തീ സൂര്യകാന്തീ സ്വപ്നം കാണുവതാരേ ആരുടെ കനകമനോരഥമേറീ ആരുടെ രാഗപരാഗം തേടീ (2) നീലഗഗന വനവീഥിയില്‍ നില്‍പ്പൂ നിഷ്പ്രഭനായ് നിന്‍ നാഥന്‍ (2) സൂര്യകാന്തീ സൂര്യകാന്തീ സ്വപ്നം കാണുവതാരെ ആരെ സ്വപ്നം കാണുവതാരേ

Published by the catalogue editor. Rights remain with the original creators.