Rasikan poster

2004 · song 9

Thotturummi

From Rasikan

Credits

Singer
Sujatha Mohan
Lyricist
Gireesh Puthenchery
Composer
Vidyasagar

Lyrics

തൊട്ടുരുമ്മിയിരിക്കാൻ കൊതിയായീ നിന്നെ കട്ടെടുത്തു പറക്കാൻ കൊതിയായീ മുല്ലമുടിച്ചുരുളിൽ മുകിലായീ ഒന്നു മൂടിപ്പുതച്ചിരുന്നാൽ മതിയായീ എന്നാളും എന്നാളും എന്റേതല്ലേ നീ എന്താണീ കണ്ണിൽ പരിഭവം ആ..ആ...ആ മറ്റാരും കാണാക്കൗതുകം (തൊട്ടുരുമ്മി...) കാത്തു നിന്ന മഴ പൂത്തു നിന്ന പുഴയോരം ഓരോ ന്നോർത്തു പാടുമൊരു പാട്ടു കൊണ്ടു വരവേൽക്കാം നിന്നെ പാതി ചാരിയൊരു വാതിലിന്റെയഴിയോരം നീയാം നെയ് വിളക്കിന്നൊളി നീർത്തി നിൽക്കുമൊരു സന്ധ്യേ സന്ധ്യേ മെല്ലെയെന്നെ വിളിച്ചുണർത്തല്ലേ വെയിൽക്കിളി ഉറങ്ങട്ടെ ഞാൻ എന്നും നിന്റെയടുത്തിരിപ്പില്ലേ പനിനീർത്തുള്ളീ നനയട്ടെ ഞാൻ നീയില്ലാതില്ലെൻ ഓർമ്മകൾ എന്നാളും എന്നാളും എന്റേതല്ലേ നീ എന്താണീ കണ്ണിൽ പരിഭവം ആ..ആ... മറ്റാരും കാണാക്കൗതുകം (തൊട്ടുരുമ്മി...) ഇത്ര നാളുമൊരു മുത്തു കോർക്കുമിടനെഞ്ചിൽ ഞാനാം തത്ത വന്നു കതിർ കൊത്തിയെന്നതറിയാമോ പൊന്നേ നീയെറിഞ്ഞ മഴ മിന്നലേറ്റതറിയാതെ ഞാനാം മാരിവില്ലു  മിഴി പൂട്ടി നിന്നതറിയാമോ  കണ്ണേ മെല്ലെ മുന്നിൽ ഒളിച്ചിരിക്കല്ലേ കുയിൽക്കിളീ കുളിരട്ടെ ഞാൻ എന്നും നിന്റെ മിഴിക്കടുത്തില്ലേ  മയില്‍പ്പിടേ മയങ്ങട്ടെ ഞാൻ നീയില്ലാതില്ലെൻ രാത്രികൾ എന്നാളും എന്നാളും എന്റേതല്ലേ നീ എന്താണീ കണ്ണിൽ പരിഭവം ആ..ആ... മറ്റാരും കാണാക്കൗതുകം (തൊട്ടുരുമ്മി...)

Published by the catalogue editor. Rights remain with the original creators.