1965 · song 5

Naalumozhikuravayumaay

Credits

Singer
Jikki (PG Krishnaveni)
Lyricist
Vayalar
Composer
MS Baburaj

Lyrics

നാലുമൊഴിക്കുരവയുമായ്  നാടോടിപ്പാട്ടുമായ് നാണം കുണുങ്ങിവരും തേനരുവി  നാടെവിടെ വീടെവിടെ തേനരുവീ മാനത്തുന്നെങ്ങാനും പൊട്ടിവീണോ മണിമലയോരത്തുന്നോടി വന്നോ (2) ഇല്ലില്ലം കാവിലെ കാറ്റു വന്നേ - കാതില്‍ കിന്നാരം ചോദിച്ചതെന്താണ്  കാതില്‍ കിന്നാരം ചോദിച്ചതെന്താണ്  നാലുമൊഴിക്കുരവയുമായ്  നാടോടിപ്പാട്ടുമായ് നാണം കുണുങ്ങിവരും തേനരുവി  നാടെവിടെ വീടെവിടെ തേനരുവീ പാലയ്ക്കാ പൂത്താലിയാരു തന്നൂ പട്ടുടയാടകളാരു തന്നൂ (2) നക്ഷത്രക്കിങ്ങിണി ചാര്‍ത്തിച്ചേ - നിന്നെ നൃത്തം പഠിപ്പിച്ചതാരാണ് - നിന്നെ നൃത്തം പഠിപ്പിച്ചതാരാണ് നാലുമൊഴിക്കുരവയുമായ്  നാടോടിപ്പാട്ടുമായ് നാണം കുണുങ്ങിവരും തേനരുവി  നാടെവിടെ വീടെവിടെ തേനരുവീ മുങ്ങിത്തുടിച്ചു കുളിച്ചോട്ടേ - ഒന്നു മുങ്ങാംകുഴിയിട്ടു വന്നോട്ടേ മൂളുന്ന വണ്ടേ മുരളുന്ന വണ്ടേ പൂമരച്ചോലയില്‍ തേനുണ്ടോ - നിന്റെ പൂമരച്ചോലയില്‍ തേനുണ്ടോ നാലുമൊഴിക്കുരവയുമായ്  നാടോടിപ്പാട്ടുമായ് നാണം കുണുങ്ങിവരും തേനരുവി  നാടെവിടെ വീടെവിടെ തേനരുവീ

Published by the catalogue editor. Rights remain with the original creators.