2004 · song 7

Saagaram Mizhikalil

From Quotation

Credits

Singer
Sayanora Philip
Lyricist
Brajesh Ramachandran Arun Ambrose
Composer
Sabish George

Lyrics

സാഗരം മിഴികളിൽ സാന്ത്വനം മൊഴികളിൽ യാത്രയായ് ശോകമാനസം രാവിതിൽ അലയുമീ കോകിലം ഒരു വരി പാടിയോ നീറി നെഞ്ചകം ഇന്നോളമൊരു നാളും ആരോടും ചേരാതെ ഞാൻ തീർത്തൊരനുഭൂതി നീ ഇന്നെന്റെ അകതാരിൽ  ഞാൻ നെയ്ത സ്വപ്നത്തിൽ കനലായെരിയുന്നു നീ പ്രണയമിതാരോ കുറിച്ചിട്ടൊ - രേകാന്ത രാവിൽ (സാഗരം...) ആരോരുമറിയാതെ ഇടനെഞ്ചിലൊരു മാത്ര ശ്രുതി ചേർത്ത ശ്രീരാഗം നീ ഇന്നെന്റെ മനതാരിൽ ശ്രുതി മാറി ഒഴുകുന്ന വിരഹാർദ്രം ഒരു ഗാനം നീ ഹൃദയമിതാരോ മറന്നിട്ട മൺ‌വീണ പോലെ (സാഗരം...)

Published by the catalogue editor. Rights remain with the original creators.