1965 · song 1

Aaraaro Aaraaro

Credits

Singer
Jikki (PG Krishnaveni)
Lyricist
Vayalar
Composer
MS Baburaj

Lyrics

ആരാരോ... ആരാരോ.. ആരാരോ ആരാരോ ആരാരോ ആരാരോ പൊന്നമ്പലമേട്ടിന്നുള്ളിലു പൂനുള്ളാൻ പോരണതാരോ (2) ആരാരോ ആരാരോ ആരാരോ ആരാരോ കൂട്ടിലടച്ച കിടാത്തി - ഞാനൊരു കൊളുന്തുനുള്ളണ പൂക്കാരി കാട്ടിലെ കറുമ്പികൾ മൈനകളല്ലോ (2) കൂട്ടുകാരികൾ - എന്റെ കൂട്ടുകാരികൾ ആരാരോ ആരാരോ... ഹരിശ്രീയെഴുതാനറിയില്ല അനുരാഗമെന്തെന്നറിയില്ല (2) ആടീം പാടീം ആരുടെ ഹൃദയവും അമ്മാനമാടാനറിയില്ല (2) ആരാരോ ആരാരോ.... തംബുരുവില്ല തബലകളില്ല തങ്കച്ചിലമ്പുകളില്ല (2) തുള്ളാട്ടം തുള്ളാം പുഞ്ചിരിനുള്ളാം പുള്ളുവൻപാട്ടുകൾ പാടാം (2) ആരാരോ ആരാരോ (2) പൊന്നമ്പലമേട്ടിന്നുള്ളിലു പൂനുള്ളാൻ പോരണതാരോ (2) ആരാരോ ആരാരോ ആരാരോ ആരാരോ...

Published by the catalogue editor. Rights remain with the original creators.