1950 · song 8
Maamaka Jeevitha
Credits
- Lyricist
- Thikkurissi Sukumaran Nair
- Composer
-
BA Chidambaranath
Lyrics
മാമകജീവിതലതികയില്‍ വിലസും പൊന്മലരെന്‍മകളെ
മംഗലദായകനരുളും കുഞ്ഞിനഭംഗുരനന്മകളെ
അനുപയിലനുപമമധുരിമ കലരും മാന്തളിരിന്‍തനു നിന്‍
അഴകിതിലരുതൊരു മലിനത വരുവാനിടയേകരുതീശന്‍
കാലം ചെറ്റുകഴിഞ്ഞാല്‍ നീയൊരു കാമിനിയായിത്തീരും
അതുപൊഴുതൊരു പതികരഗതമാം തവവിധിഗതിയാല്‍മകളെ
അകമതിലനുദിനമവനെക്കരുതേണം ഈശ്വരനെപ്പോലെ
തകര്‍ന്നുപോമൊരു പളുങ്കുപാത്രം തരുണീജനഗാത്രം
തന്വീമണിതന്‍ ശാശ്വതധനമോ ചാരിത്ര്യം മാത്രം
മുലകുടിമാറാച്ചെറുപൈതലയേ കരളില്‍ക്കരുതുക നീ
സുചരിതയായി കഴിയുവതിന്നായു് മരണം വരെയും നീ
Published by the catalogue editor. Rights remain with the original creators.