2004 · song 2

Madana Pathaakayil

Credits

Singer
KJ Yesudas
Lyricist
BR Prasad
Composer
Raveendran

Lyrics

ദീപം..ദീപം.....ദീപം.....സന്ധ്യാ ദീപം  മദനപതാകയിലിളകും മണിപോൽ ദേവാംഗന നീയാരോ(2) മദഭരരാവിൽ...........മറയുകയാണോ  മധുരനിലാവായി തെളിയുകയാണോ ഗംഗാദീപം പോലെ.........(മദനപതാകയിൽ........നീയാരോ...ആരോ) മാരിവില്ലിൻ ചോളമായി മാറിൽ നിന്നെ മൂടിടാം  താരാഹാരം ചാർത്താം മാറിൽ ഞാൻ  മിന്നൽപ്പൊന്നു ചുറ്റാം നിന്നരയിൽ  മണ്ണിലൂർന്ന മദഗന്ധവാഹിനികൾ- പുഷ്പമന്ത്രമൊടു തീർത്ഥമാടുമിനി നിന്നിൽ  (മദനപതാകയിൽ........നീ ആരോ) ആദ്യമാം ഹിമാംപൂവായി മാറിൽ ഞാൻ വീണൂർന്നിടാം  ഹേമാംഗങ്ങൾ ചൂടും മോഹങ്ങൾ........ഓ......ഓ രോമാഞ്ചങ്ങൾ തേടും ദാഹങ്ങൾ.............. യൗവനങ്ങൾ വിരിയുന്ന പൂവനികൾ- സ്വന്തമാക്കുവതിനിന്നും ഞാനലിയുമെങ്കിൽ(പല്ലവി) (മദനപതാകയിൽ........നീ ആരോ)

Published by the catalogue editor. Rights remain with the original creators.