1965 · song 6

Puzhavakkil Pullanimetil

Credits

Singer
G Devarajan P Leela LR Anjali
Lyricist
ONV Kurup
Composer
G Devarajan

Lyrics

പുഴവക്കില്‍ പുല്ലണിമേട്ടില്‍ പുള്ളിമാനിണ വന്നൂ പൂവമ്പന്‍ താലോലിക്കും  പുള്ളിമാനിണ വന്നൂ മെയ്യും മെയ്യുമുരുമ്മീ നീളേ മേഞ്ഞുമേഞ്ഞു നടന്നു കണ്ണും കണ്ണുമിടഞ്ഞു തമ്മില്‍ കാണെക്കാണെയൊരിമ്പം ഒന്നിച്ചൊന്നിച്ചൊരുനിര്‍വൃതിയില്‍ നീന്തിനീന്തിയണഞ്ഞു തുള്ളിത്തുള്ളി നടന്നു കറുക-  ത്തുമ്പികള്‍ പോലെ പുഴവക്കില്‍ പുല്ലണിമേട്ടില്‍ പുള്ളിമാനിണ വന്നൂ മന്നവനിന്‍ പുകള്‍ പാടാനല്ലോ മന്നില്‍ പിറന്നു ഞങ്ങള്‍ നിന്‍ തിരുസന്നിധി  കലയുടെ നദികള്‍ - ക്കെന്നും പാല്‍ക്കടലല്ലോ കാഴ്ചവെയ്ക്കാം ഞങ്ങള്‍ കാഴ്ചവയ്ക്കാം കാശ്മീരകുങ്കുമം കാഴ്ചവയ്ക്കാം കാവേരിമുത്തുകള്‍ കാഴ്ചവയ്ക്കാം കാശിപ്പൂമ്പട്ടുകള്‍ കാഴ്ചവയ്ക്കാം കതിരുകളാല്‍ തിരുമനസ്സിലിത്തിരി മദിര പകര്‍ന്നോട്ടേ ലയിച്ചിരിക്കും തിരുവുള്ളത്തിനു ലഹരി പകര്‍ന്നോട്ടേ തബലകള്‍ കൊട്ടിപ്പാടുമ്പോള്‍ - അവര്‍ തബലകള്‍ കൊട്ടിപ്പാടുമ്പോള്‍ കരയുവതെന്താണമ്മേ - ഇങ്ങനെ  കരയുവതെന്താണമ്മേ ഉണ്ണീ ഉണ്ണീ പറയാം ഞാനീ കണ്ണീരിന്‍ കഥപറയാം രണ്ടു മാനുകള്‍ മേഞ്ഞുനടന്നു പണ്ടൊരു കറുകക്കാട്ടില്‍ വില്ലുകുലച്ചൊരു മന്നന്‍ വന്നതി- ലൊന്നിനെ.......... അയ്യോ പാവം !  പിടഞ്ഞുവീണൂ നിന്‍പ്രിയ താതന്‍ നടുങ്ങിടായ്കെന്നുണ്ണീ ഉരിഞ്ഞെടുത്തൊരു പുള്ളിത്തോലാല്‍ പൊതിഞ്ഞു തബലകള്‍ തീര്‍ത്തു അവര്‍ താളം കൊട്ടിപ്പാടുമ്പോള്‍ - നിൻ താതനെയോര്‍ത്തിവള്‍ നില്പ്പൂ - നിൻ പ്രിയതാതനെയോര്‍ത്തിവള്‍ കേഴുന്നു മാന്‍ പേടയാളേ നിന്റെ ദുഃഖത്തിന്‍ തീജ്വാലയില്‍ മാനവാത്മാവില്‍ത്തിങ്ങും കൂരിരുള്‍ നടുങ്ങുന്നു മാനിഷാദ എന്ന നാലക്ഷരം വീണ്ടും ക്രൂരമാനവ ഹൃദയത്തില്‍ നിന്‍ കണ്ണീരെഴുതുന്നു

Published by the catalogue editor. Rights remain with the original creators.