1965 · song 4

Kaattupookkal Njangal

Credits

Singer
P Leela Chorus
Lyricist
ONV Kurup
Composer
G Devarajan

Lyrics

കാട്ടുപൂക്കൾ ഞങ്ങൾ കാട്ടുപൂക്കൾ...  കാട്ടുപൂക്കൾ ഞങ്ങൾ കാട്ടുപൂക്കൾ കാടറിയാതെ പിറന്ന കാട്ടു പൂക്കൾ - ഞങ്ങൾ കാറ്ററിയാതെ വിടർന്ന കാട്ടുപൂക്കൾ (കാട്ടുപൂക്കൾ... ) കണികാണാനരുതാത്ത കാട്ടുപൂക്കൾ - ആർക്കും അണിയുവാൻ കൊള്ളാത്ത കാട്ടുപൂക്കൾ (2) പൂജയ്ക്കെടുക്കാത്ത കാട്ടു പൂക്കൾ - കൊച്ചു പൂമ്പാറ്റ പോലും മറന്ന പൂക്കൾ (2) (കാട്ടുപൂക്കൾ...  ) ഇരുളിന്റെ തൊട്ടിലിൽ വീണുറങ്ങീ - ഞങ്ങൾ ഒരു തുള്ളി വെട്ടം കിനാവു കണ്ടൂ (2) ചാഞ്ചക്കം താളത്തിൽ തൊട്ടിലാട്ടാൻ - ഒരു ചന്ദനക്കാറ്റുമിങ്ങെത്തിയില്ല (2) (കാട്ടുപൂക്കൾ... ) തുയിലുണർത്താതെയുണർന്നൂ ഞങ്ങൾ - ആരും തുടികൊട്ടിപ്പാടാതുണർന്നൂ ഞങ്ങൾ (2) തേനില്ലാ തെല്ലും മണവുമില്ല - ഞങ്ങൾ തേടും വെളിച്ചം തെളിയുകില്ലേ (കാട്ടുപൂക്കൾ... )

Published by the catalogue editor. Rights remain with the original creators.