1965 · song 3

Deepam Kaattuka

Credits

Singer
P Leela Gomathy LR Anjali
Lyricist
ONV Kurup
Composer
G Devarajan

Lyrics

ദീപം കാട്ടുക നീലാകാശമേ ദീപം കാട്ടുക നീ.. ദീപം കാട്ടുക നീ..  നിത്യപ്രകാശത്തിന്‍ കോവില്‍ തുറക്കുവാന്‍ കാത്തുനില്‍ക്കുന്നു ഞങ്ങള്‍  ദീപം കാട്ടുക നീലാകാശമേ ദീപം കാട്ടുക നീ.. ദീപം കാട്ടുക നീ.. അമ്മതന്‍ പുഞ്ചിരി തേടുമീ പൈതങ്ങള്‍- ക്കമ്പിളി പാലു തന്നൂ അമ്മതന്‍ താരാട്ടു കേള്‍ക്കാത്ത ഞങ്ങള്‍ക്കായ് പൈങ്കിളി പാട്ടു തന്നൂ - തേനുറ്റ പൈങ്കിളി പാട്ടു തന്നൂ ദീപം കാട്ടുക നീലാകാശമേ ദീപം കാട്ടുക നീ.. ദീപം കാട്ടുക നീ.. കൂപ്പുകൈ നീട്ടുമീ കാട്ടുപുഷ്പങ്ങള്‍ക്കു കൂട്ടായിരിക്കേണമേ - എന്നുമേ കൂട്ടായിരിക്കേണമേ കൂരിരുള്‍പ്പാതയില്‍ നക്ഷത്രരശ്മിയെ കൂട്ടിന്നയക്കേണമേ - ഞങ്ങള്‍ക്ക് കൂട്ടിന്നയക്കേണമേ ദീപം... ദീപം ദീപം കാട്ടുക നീലാകാശമേ ദീപം കാട്ടുക നീ.. ദീപം കാട്ടുക നീ..

Published by the catalogue editor. Rights remain with the original creators.