1965 · song 2

Athappoo Chithirappoo

Credits

Singer
P Susheela
Lyricist
ONV Kurup
Composer
G Devarajan

Lyrics

അത്തപ്പൂ... ചിത്തിരപ്പൂ മല്ലിപ്പൂ... മാലതിപ്പൂ അത്തപ്പൂ ചിത്തിരപ്പൂ അക്കരെയിക്കരെ പൂക്കാലം മല്ലിപ്പൂ മാലതിപ്പൂ പുത്തന്‍പെണ്ണിനു പൂത്താലം (അത്തപ്പൂ... ) ഏഴു പൂക്കൂടയില്‍ പൂവേണം ഏഴേഴു തോഴിമാര്‍ കോര്‍ക്കേണം (2) ഓരിഴയീരിഴ മൂവിഴമാലയി- ട്ടാരെയാരെ ഒരുക്കേണം (അത്തപ്പൂ... ) താമരപ്പൊയ്കയില്‍ നീന്തേണം നീന്തിത്തുടിച്ചു നീരാടേണം (2) പൊന്നിന്‍ കുരുത്തോല തന്നാനമാടുമ്പോള്‍ പിന്നില്‍ ഞൊറിഞ്ഞിട്ടുടുക്കേണം വെള്ളിക്കവിണിയും ചാര്‍ത്തേണം വെള്ളപ്രാവുപോലെത്തേണം പൊന്നിന്‍ കുടമാണ് പൊട്ടുവേണ്ടെങ്കിലും പെണ്ണൊരിക്കലൊരുങ്ങേണം - ഈ പെണ്ണൊരിക്കലൊരുങ്ങേണം അത്തപ്പൂ ചിത്തിരപ്പൂ അക്കരെയിക്കരെ പൂക്കാലം മല്ലിപ്പൂ മാലതിപ്പൂ പുത്തന്‍പെണ്ണിനു പൂത്താലം

Published by the catalogue editor. Rights remain with the original creators.