1965 · song 1

Anthithiriyum

Credits

Singer
P Susheela
Lyricist
ONV Kurup
Composer
G Devarajan

Lyrics

അന്തിത്തിരിയും പൊലിഞ്ഞല്ലോ  മൺവിളക്കും വീണുടഞ്ഞല്ലോ എങ്ങും നിറഞ്ഞൊരീ കൂരിരുട്ടിൽ ഒരു - മിന്നാമിനുങ്ങുമില്ലെന്റെ കൂട്ടിൽ അന്തിത്തിരിയും പൊലിഞ്ഞല്ലോ - എന്റെ മൺവിളക്കും വീണുടഞ്ഞല്ലോ എങ്ങും നിറഞ്ഞൊരീ കൂരിരുട്ടിൽ ഒരു - മിന്നാമിനുങ്ങുമില്ലെന്റെ കൂട്ടിൽ അന്തിത്തിരിയും പൊലിഞ്ഞല്ലോ - എന്റെ മൺവിളക്കും വീണുടഞ്ഞല്ലോ നീറും മനസ്സിന്റെ പൊൻമുളം കൂട്ടിലെൻ നീലക്കിളിയേ ഉറങ്ങൂ (2) മായാത്ത മോഹത്തിൻ മാരിവിൽ ചിത്രങ്ങൾ മായ്ച്ചു വരച്ചു ഞാൻ നില്പൂ - പിന്നെയും മായ്ച്ചു വരച്ചു ഞാൻ നില്പൂ  അന്തിത്തിരിയും പൊലിഞ്ഞല്ലോ - എന്റെ മൺവിളക്കും വീണുടഞ്ഞല്ലോ തീരങ്ങൾ കാണാത്ത നിദ്ര തന്നാഴത്തിൽ നീയെന്റെ മുത്തേ ഉറങ്ങൂ (2) ആയിരമോർമ്മതൻ കാർമുകിൽ മാലയെൻ ആത്മാവിൽ കണ്ണുനീർ പെയ്യും - എന്നുമെൻ ആത്മാവിൽ കണ്ണുനീർ പെയ്യും  അന്തിത്തിരിയും പൊലിഞ്ഞല്ലോ - എന്റെ മൺവിളക്കും വീണുടഞ്ഞല്ലോ എങ്ങും നിറഞ്ഞൊരീ കൂരിരുട്ടിൽ ഒരു - മിന്നാമിനുങ്ങുമില്ലെന്റെ കൂട്ടിൽ അന്തിത്തിരിയും പൊലിഞ്ഞല്ലോ - എന്റെ മൺവിളക്കും വീണുടഞ്ഞല്ലോ

Published by the catalogue editor. Rights remain with the original creators.