2004 · song 4
Vaanampaadi Aare Thedunnu
Credits
- Singer
-
MG Sreekumar
Sujatha Mohan
- Lyricist
-
Gireesh Puthenchery
- Composer
- Ouseppachan
Lyrics
വാനമ്പാടി ആരേ തേടുന്നു നീ
ഏതോ ഗാനം പോലെ വാനിൽ മായുന്നൂ
കോടക്കാറ്റേ നീയെൻ കാതിൽ ചൊല്ലൂ
ആരെ കാണാൻ നീയും ദൂരെ പോകുന്നു
ആരോടും ചൊല്ലി നിൽക്കാനാവില്ല നമ്മൾ
ആത്മാവിൽ ചൂടുമീ വിരഹം
മറ്റാർക്കും പങ്കുവെയ്ക്കാനാവില്ല
ഈ പ്രേമത്തിൻ നൊമ്പരം പാവം ( വാനമ്പാടി...)
ഈ രാതിങ്കൾ കൈവിളക്കായെങ്കിൽ
ഞാനണയാം നിന്റെയരികിൽ
ഈ താരങ്ങൾ വെണ്മുത്തായ് തീർന്നെങ്കിൽ
ഞാൻ ചൊരിയാം നിന്റെ ചിരിയിൽ
ഓരോ മിഴിയും തോരാമുകിലായ്
ഓരോ നിമിഷം ഓരോ യുഗമായ്
ഇനിയും വൈകരുതേ( വാനമ്പാടി...)
ഈ തൂവെട്ടം തൂവാലയായെങ്കിൽ
ഞാൻ തുടക്കാം നിന്റെ മിഴികൾ
ഈ മൗനങ്ങൾ സംഗീതമായെങ്കിൽ
ഞാൻ മയങ്ങാം നിന്റെ മടിയിൽ
ഓരോ നിശയും കണ്ണീർക്കുടമായ്
ഓരോ കടവും തീരാക്കടമായ്
ഇനിയും വൈകരുതേ( വാനമ്പാടി...)
Published by the catalogue editor. Rights remain with the original creators.