Chathikkatha Chanthu poster

2004 · song 6

Minnaaminunge Ninne [F]

Credits

Singer
Rimi Tomy
Lyricist
Gireesh Puthenchery
Composer
Alex Paul

Lyrics

മിന്നാമിനുങ്ങേ നിന്നെ തിരഞ്ഞും മിന്നാമിനുങ്ങേ നിന്നെ തിരഞ്ഞും പൊന്നാമ്പലിലെ മഞ്ഞായലിഞ്ഞും ഇളവെയിലിൽ പറന്നുയരും പൊന്നാവണി കാറ്റാണുഞാൻ [ മിന്നാമിനുങ്ങേ... ഈ സാന്ദ്രമാം സന്ധ്യതൻ തീരങ്ങളിൽ ഈ ലോലമാം പൂവിതൾ പാടങ്ങളിൽ മഴയുടെ മലർനീർ തുള്ളിയായ് പുലരിയിലൊരു പൂംതെന്നലായ് പ്രണയ താരാപഥം തിരഞ്ഞു പോകുന്നു ഞാൻ [ മിന്നാമിനുങ്ങേ.. ഈ മാരിവിൽ പക്ഷിതൻ പൊൻതൂവലായ് ഈ മൂകമാം യാത്രതൻ സംഗീതമായ് മുകിലലയിലെ മൂവന്തിയായ് അലഞൊറിയുമൊരാ നന്ദമായ് പ്രണയദേവാങ്കണം തിരഞ്ഞു പോകുന്നു ഞാൻ [ മിന്നാമിനുങ്ങേ...

Published by the catalogue editor. Rights remain with the original creators.