Aparichithan poster

2004 · song 7

Pranaya

Credits

Singer
Sujatha Mohan Sreenivas
Lyricist
Gireesh Puthenchery
Composer
Suresh Peters

Lyrics

ആ ..ആ   പ്രണയഗോപുര വാതിലടഞ്ഞു ശിശിരചന്ദ്രിക മഞ്ഞിലലിഞ്ഞു (2) നഖമുരഞ്ഞു നിന്‍ മുഖനിലാവിലെ ചടുല ചന്ദനഗന്ധമറിഞ്ഞു.. (2) പ്രണയഗോപുര വാതിലടഞ്ഞു ശിശിരചന്ദ്രിക മഞ്ഞിലലിഞ്ഞു (2) അകിലു പുകയും ദേവയാമമായി മനസ്സു മുറുകും മന്ത്ര യാമമായി.. (2) തരള മൊഴിയായവളെ നെഞ്ചിലെ താരലിപിയായിമാറ്റി ശ്വാസം ഒരു വാസം മനസ്സരുവിയരികെയൊഴുകിയൊഴുകി വരികയോ പ്രണയഗോപുര വാതിലടഞ്ഞു ശിശിരചന്ദ്രിക മഞ്ഞിലലിഞ്ഞു (2) മിഴികളെരിയും ദീപനാളമായി അധരമുരുകും വെണ്ണ പോലെയായി (2) പ്രണയമഴയായവളെ നാഭിയില്‍.. മാരലതയായി മാറ്റി ജന്മം ഒരു മൗനം നിറമണിയുമിതിലെയൊഴുകിയൊഴുകി വരികയോ .... പ്രണയഗോപുര വാതിലടഞ്ഞു ശിശിരചന്ദ്രിക മഞ്ഞിലലിഞ്ഞു (2) നഖമുരഞ്ഞു നിന്‍ മുഖനിലാവിലെ ചടുല ചന്ദനഗന്ധമറിഞ്ഞു.. (2) പ്രണയഗോപുര വാതിലടഞ്ഞു ശിശിരചന്ദ്രിക മഞ്ഞിലലിഞ്ഞു (2)

Published by the catalogue editor. Rights remain with the original creators.