Amrutham poster

2004 · song 4

Oh Sainaba

From Amrutham

Credits

Singer
KJ Yesudas KS Chithra
Lyricist
Kaithapram
Composer
M Jayachandran

Lyrics

ഓ സൈനബാ അഴകുള്ള സൈനബാ ഇളമാൻ കിടാവു പോലെ വന്നതെന്തിനാണു നീ ഓ സൈനബാ അലിവുള്ള സൈനബാ അറിയാതെയെന്റെ ജീവനായതെന്തിനാണു നീ മാനല്ല ഞാൻ ഇളമാനല്ല ഞാൻ ഇളം തൂവൽ കൊണ്ട് കൂടു തീർക്കും അല്ലിത്തേൻ കിളി ഓ സൈനബാ സൈനബാ ..സൈനബാ... പെരുന്നാൾ നിലാവു കൊണ്ടുറുമാൽ തീർത്ത സൈനബാ ഞാനരളിമാല കൊണ്ടു നിന്നെ കെട്ടിയിട്ടാലോ പെരുന്നാൾ നിലാവു കൊണ്ടുറുമാൽ തീർത്ത കൈകളാൽ ഞാനരളിമാല നിനക്കു വേണ്ടി കോർത്തെടുത്തല്ലോ ഇനി താരകങ്ങളേ തിരുസാക്ഷിയാക്കി ഞാൻ നിന്നെയിന്നു സ്വന്തമാക്കുമെൻ സൈനബ ( ഓ..സൈനബ...) അനുരാഗജാലകം തുറന്നു വന്നതാണു ഞാൻ മഴമുകിലുകൾക്കു മേലെ വന്ന മാരിവില്ലു നീ അനുരാഗജാലകം തുറന്നു വന്ന സൈനബ കരിമുകിലുകൾക്കു മേലേ വന്ന മാരിവില്ലു നീ അതിലിന്നലിഞ്ഞു പോയ് പുളകം വിരിഞ്ഞു പോയ് നൂറു നന്മ പൂവണിഞ്ഞ പ്രണയസന്ധ്യയിൽ ( ഓ..സൈനബ..) ------------------------------------------------------------------------------------------

Published by the catalogue editor. Rights remain with the original creators.