Amrutham poster

2004 · song 3

Muthe Ninne Kandittu

From Amrutham

Credits

Singer
Sujatha Mohan Madhu Balakrishnan
Lyricist
Kaithapram
Composer
M Jayachandran

Lyrics

മുത്തേ നിന്നെ കണ്ടിട്ടിന്നെന്നുള്ളിൽ മെല്ലെ പൂവിട്ടല്ലോ പ്രേമമല്ലിപ്പൂ മല്ലിപ്പൂവേ എന്നും ചൊല്ലി കൊണ്ടെന്നിഷ്ടം കൂടാനെത്തും കള്ളനല്ലേ നീ ഒന്നു കാണാനെത്ര നാളായ് കാത്തിരുന്നെന്നോ കൂട്ടിലെത്തിയ പൂങ്കിനാപ്പെണ്ണേ ഓ...ഓ.... (മുത്തേ.....) മുന്നിലെത്തുമ്പോൾ നീ മായാനക്ഷത്രം മാറിൽ മെല്ലെ ചേരുമ്പോഴോ മൗനസല്ലാപം പാട്ടിനുള്ളിൽ പോലും തേൻ നിറയ്ക്കാതെ വെറുതേയെന്നെ പാട്ടിലാക്കാൻ പാട്ടു പാടാതെ വെറുമൊരു പാട്ടല്ലാ പ്രേമം പനിനീർക്കുളിരല്ലാ കളിചിരിയല്ലാ കളിവാക്കല്ലാ കടലോളം സ്നേഹം (മല്ലിപ്പൂവേ....) കണ്ടു മോഹിച്ചൂ വീണ്ടും കാണാൻ ദാഹിച്ചൂ നിന്നരികിൽ ഞാനെന്നെ തന്നെ മറക്കാൻ മോഹിച്ചൂ കണ്ടു നിന്നപ്പോൾ എല്ലാം മിണ്ടാൻ തോന്നിപ്പോയ് നീലാകാശ തിരുവാൽക്കുയിലായ് പാടാൻ തോന്നിപ്പോയ് കൂടെ പോന്നോട്ടേ ഞാൻ കൂടെ പൊന്നോട്ടേ മുകിലിന്നഴകിൽ മഴവിൽക്കിളിയായ് ഞാനും വന്നോട്ടേ ഹേ (മുത്തേ....) -----------------------------------------------------------------------------------------

Published by the catalogue editor. Rights remain with the original creators.