Akale poster

2004 · song 1

Aaraarumariyaathe

From Akale

Credits

Singer
P Jayachandran
Lyricist
Gireesh Puthenchery
Composer
M Jayachandran

Lyrics

ആരാരുമറിയാതെ അവളുടെ നെറുകയിൽ ആയിരം കൈവിരലാലെ (2) അകലെ നിന്നിന്നലെ തഴുകിയിരുന്നുവോ അഴകാർന്ന സൂര്യവാത്സല്യം അറിയാത്ത സ്നേഹവാത്സല്യം ( ആരാരുമറിയാതെ ) മഴയുടെ താരാട്ടിൽ മനസ്സൂ തുറക്കുന്ന കനവിന്റെ കടലിനെ പൊലെ (2) ഇനിയുമുറങ്ങാതെ കാത്തുനിൽപ്പാണു നീ ഇത്തിരിയീറൻ നിലാവിനായ് ഇളനീർത്തുള്ളിനിലാവിനായ് ( ആരാരുമറിയാതെ ) തുഴയുടെ തുമ്പാലെ കടവിലടുക്കുന്ന കാറ്റുപായ് വഞ്ചിയെ പോലെ (2) ഒരുതിരിത്തുമ്പുമായ് ദൂരത്തു മിന്നുന്ന ചെറുശരറാന്തൽ എന്ന പോലെ വെറുതെ മൂകമായ് എരിയുന്നു നീ ( ആരാരുമറിയാതെ )

Published by the catalogue editor. Rights remain with the original creators.