1965 · song 8
Rajahamsame
Credits
- Singer
-
LR Eeswari
- Lyricist
-
Vayalar
- Composer
-
MS Baburaj
Lyrics
രാജഹംസമേ രാജഹംസമേ
അനുരാഗഗംഗയിൽ
നിന്നെയൊഴുക്കിയതേതൊരു
രാജകുമാരി രാജകുമാരി
രാജകുമാരി... രാജഹംസമേ
ഹംസമേ ഹംസമേ
സ്വർഗ്ഗത്തുള്ളൊരു
പനിനീർപ്പുഴയുടെ കടവിൽ
സ്വർണ്ണത്താമര നടുവിൽ (2) - ഒരു
സ്വപ്നം കണ്ടു മയങ്ങിയ
നിന്നെയുണർത്തിയതാരോ
അപ്സരകന്യകയോ
അമ്പലനർത്തകിയോ
അപ്സരകന്യകയോ
അമ്പലനർത്തകിയോ
(രാജഹംസമേ...)
ഇല്ലിമുളം കാടുകളകലെ
പുല്ലാങ്കുഴലൂതി പുല്ലാങ്കുഴലൂതി
അല്ലിമലർക്കിളി
രാഗം താനം പല്ലവി പാടി
തരംഗമാലകൾ
ചുറ്റുമുയർത്തി മൃദംഗമേളം
പ്രപഞ്ചനർത്തകി നൃത്തം -
വെയ്പൂ നിനക്കു വേണ്ടി
ഹാ നിനക്കു വേണ്ടി
പ്രപഞ്ചനർത്തകി നൃത്തം -
വെയ്പൂ...
നൃത്തം കണ്ടു മയങ്ങിയിരിക്കും
നീയറിയാതെ
നിഴലിലൊളിച്ചു പതുങ്ങി വരുന്നൂ
കൊലയാളികൾ ചാരേ
വില്ലു കുലച്ചു ശരം തൊടുത്തു
വില്ലൻ മലവേടൻ
വിഷം പുരട്ടിയ വില്ലാളികളുടെ
ശരം തറയ്ക്കും മുൻപേ
തകർന്നു താഴെ കാതരഹൃദയം
തളർന്നു വീഴും മുൻപേ
പറന്നു പോവുക പോവുക പോവുക
പറന്നു പോവുക നീ - വേഗം
പറന്നു പോവുക നീ
Published by the catalogue editor. Rights remain with the original creators.