1965 · song 6

Mutholakkudayumaay

Credits

Singer
P Leela
Lyricist
Vayalar
Composer
MS Baburaj

Lyrics

മുത്തോലക്കുടയുമായ് മുന്നാഴിപ്പൂവുമായ് ഉത്രാടരാത്രിയുടെ തേരിറങ്ങി - തങ്കതേരിറങ്ങീ തേരിറങ്ങീ തങ്കത്തേരിറങ്ങീ അത്തപ്പൂമരത്തിന്റെ അലുക്കിട്ടകൊമ്പിൻ‌മേൽ ആയിരം കിനാവുകൾ പൂത്തിറങ്ങീ പൂത്തിറങ്ങീ പൂത്തിറങ്ങീ പൂത്തിറങ്ങീ ഇളനീലത്തൊപ്പിയിട്ടു കളമുണ്ടും തോളിലിട്ട് കുളിരുംകൊണ്ടോടിവരും വിരുന്നുകാരാ ഇളനീലത്തൊപ്പിയിട്ടു കളമുണ്ടും തോളിലിട്ട് കുളിരുംകൊണ്ടോടിവരും വിരുന്നുകാരാ പെണ്ണുങ്ങൾ കുളിക്കുന്ന കടവിൽ വന്നെന്തിനു - കണ്ണുകൊണ്ടീയൊരു തിരനോട്ടം (പെണ്ണുങ്ങൾ.. ) മുത്തോലക്കുടയുമായ് മുന്നാഴിപ്പൂവുമായ് ഉത്രാടരാത്രിയുടെ തേരിറങ്ങി - തങ്കതേരിറങ്ങീ തേരിറങ്ങീ തങ്കത്തേരിറങ്ങീ കുളിയും കഴിഞ്ഞെനിക്കു ചുളിനീര്‍ത്തു ചുറ്റുവാൻ പുളിയിലക്കരയുള്ള പുടവയുണ്ടോ കൈയിലെ കുമ്പിളിൽ കാലത്തു ചൂടുവാൻ കല്യാണസൌഗന്ധികപ്പൂവുണ്ടോ കല്യാണസൌഗന്ധികപ്പൂവുണ്ടോ മുത്തോലക്കുടയുമായ് മുന്നാഴിപ്പൂവുമായ് ഉത്രാടരാത്രിയുടെ തേരിറങ്ങി - തങ്കതേരിറങ്ങീ തേരിറങ്ങീ തങ്കത്തേരിറങ്ങീ

Published by the catalogue editor. Rights remain with the original creators.